മറ്റുള്ളവരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന വിളക്കും വെളിച്ചവുമായി മാറുക എന്നതാണ് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വം. സ്വന്തം ജീവിതത്തെ ദൈവികവെളിച്ചത്താൽ നിറയ്ക്കുകയാണ് അതിനായി ആദ്യം ചെയ്യേണ്ടത്. വിശുദ്ധ കുർബാനയും മറ്റു കൂദാശകളും പ്രാർഥനയുമെല്ലാം വെളിച്ചമാകാൻ നമ്മെ സഹായിക്കുന്നവയാണ്. ആ വെളിച്ചം സ്വീകരിച്ചിട്ട്, കൂടെയുള്ളവരെ കൂടുതൽ വെളിച്ചത്തിലേക്കു നയിക്കുന്നവരാണോ നമ്മൾ? അതോ വെളിച്ചത്തിലായിരിക്കുന്നവരെ നമ്മുടെ കര്‍മങ്ങളാലും സന്നിധ്യത്താലും ഇരുളിലേക്ക് തള്ളിവിടുന്നവരാണോ നമ്മള്‍?
സ്വന്തം ജീവിതത്തിലെ ദൈവികവെളിച്ചം കെടുത്തുന്ന കാര്യങ്ങൾ ഏതൊക്കെയെന്ന് കണ്ടുപിടിക്കുക എന്നതും അത്യാവശ്യം തന്നെ. വെളിച്ചമാകാന്‍ ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടവരാണ് നമ്മള്‍ ഓരോരുത്തരും. ആ ദൗത്യം വിസ്മരിച്ചുകൊണ്ടുള്ള ജീവിതമായിരിക്കരുത് നമ്മുടേത്.
ഫാ. ജി. കടൂപ്പാറയിൽ MCBS