ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒന്നിപ്പിക്കുക എന്നതായിരുന്നു യേശുവിന്റെ ലക്ഷ്യം. യോഹന്നാന്റെ സുവിശേഷം 17-ാം അധ്യായത്തിൽ, യേശു ശിഷ്യർക്കായി പ്രാർഥിക്കുമ്പോൾ ആവർത്തിച്ചുവരുന്ന ആശയമാണ് ‘ഒന്നാകുക’ എന്നത്. “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ” (യോഹ. 17:11).
“അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനുംവേണ്ടി ഞാന്‍ പ്രാർഥിക്കുന്നു. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. അവര്‍ പൂര്‍ണ്ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു” (യോഹ 17: 21-23). യേശു ഇടയനും നമ്മൾ അവന്റെ അജഗണവുമാണ്. നിറം, വംശം, രാജ്യം എന്നിവയൊന്നും നമ്മെ യേശുവിൽ ഒന്നിക്കുന്നതിൽനിന്നും തടയാതിരിക്കട്ടെ. ഒരുമയുടെ സന്ദേശം പകരുന്നതായിരിക്കട്ടെ നമ്മുടെ ജീവിതം.
ഫാ. ജി. കടൂപ്പാറയില്‍ MCBS