അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമയിലൂടെ, വിശ്വസ്തത പുലർത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് യേശു വിരൽ ചൂണ്ടുന്നത്. സ്വന്തം മനഃസാക്ഷിയുടെയും ദൈവത്തിന്റെയും മനുഷ്യരുടെയും മുൻപിൽ വിശ്വസ്തരായിരിക്കുക ഏറ്റവും പ്രധാപ്പെട്ട കാര്യമാണ്.
‘ഈ യുഗത്തിന്റെ മക്കളും വെളിച്ചത്തിന്റെ മക്കളും’ എന്ന വിശേഷണവും ശ്രദ്ധിക്കേണ്ടതാണ്. വെളിച്ചത്തിന്റെ മക്കൾ ഈ യുഗത്തിന്റെ മക്കളെ അതേപടി അനുകരിക്കണമെന്നല്ല ഈശോ പറയുന്നത്. സാധ്യതകളെ ഏറ്റവും മനോഹരമായി ഉപയോഗിക്കുന്ന അവരുടെ ശൈലിയിലേക്കാണ് യേശു വിരല്‍ ചൂണ്ടുന്നത്. നമ്മുടെ ജീവിതത്തിൽ ദൈവം വച്ചുനീട്ടുന്ന അനന്തസാധ്യതകളെ നന്മ ചെയ്യാനും സ്വർഗരാജ്യം നേടിയെടുക്കാനും പര്യാപ്തമായ വിധത്തിൽ ഉപയോഗിക്കാൻ പഠിക്കുക എന്നതാണ് ഈ ഉപമ നമുക്കു നൽകുന്ന സന്ദേശം.
ഫാ. ജി. കടൂപ്പാറയിൽ MCBS