സീറോ മലബാർ പള്ളിക്കൂദാശ മൂന്നാം തിങ്കൾ നവംബർ 18 മർക്കോ. 12: 28-34 ഏറ്റവും പ്രധാനമായ കല്‍പന

ഈശോ പറഞ്ഞ രണ്ടാമത്തെ കല്‍പന കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നു തോന്നുന്നു –  “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക.” ഒന്നാമത്തെ കല്പന ദൈവത്തെ സ്നേഹിക്കുന്നതിനെക്കുറിച്ചായിരുന്നു. രണ്ടാമത്തേത്, ഒറ്റനോട്ടത്തിൽ അയൽക്കാരനെ സ്നേഹിക്കുന്നതിനെക്കുറിച്ചാണെന്നു തോന്നും. ‘നിന്നെപ്പോലെ’ നിന്റെ അയൽക്കാരനെ സ്നേഹിക്കാനാണ് ഈശോ പറഞ്ഞത്. ‘നിന്നെപ്പോലെ’ എന്ന പദം ശ്രദ്ധിക്കണം. അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കണമെങ്കിൽ നീ ആദ്യം നിന്നെ സ്നേഹിക്കണം; നിന്റെ കഴിവുകളോടും കുറവുകളോടും ബലത്തോടും ബലഹീനതയോടും കൂടെ സ്നേഹിക്കണം. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നീ ആദ്യം നിന്നെ സ്നേഹിക്കണം.

നമുക്ക് നമ്മെത്തന്നെ സ്നേഹിക്കാൻ സാധിക്കുന്നുണ്ടോ? അതോ അപകർഷതാബോധത്തിലാണോ നാം ജീവിക്കുന്നത്? അങ്ങനെയെങ്കിൽ ദൈവത്തെയും അയൽക്കാരെയും നാം എങ്ങനെ സ്‌നേഹിക്കും?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.