സീറോ മലബാർ പള്ളിക്കൂദാശ രണ്ടാം ശനി നവംബർ 16 മത്തായി 19: 13-15 ആരാണ് വലിയവൻ

സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗം ശിശുവിനെപ്പോലെ ആകുക എന്നതാണ് (14). ഏറ്റവും കൂടുതല്‍ വിശ്വാസവും ശരണവും മാതാപിതാക്കളിലര്‍പ്പിക്കുന്നത് ശിശുക്കളാണ്. അതുപോലെ വിശ്വാസവും ശരണവും ദൈവത്തിലര്‍പ്പിക്കുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്.

ദൈവത്തിന്റെ കരുതലില്‍ ശരണപ്പെടുകയും പിതാവ് കൂടെയുണ്ടെന്ന് തുടര്‍ച്ചയായി വിശ്വസിക്കുകയും ചെയ്യുക. ശൈശവത്തിന്റെ നിര്‍മലതയിലാണ് സ്‌നേഹവും കാരുണ്യവും അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാന്‍ സാധിക്കുക; ദൈവത്തിന്റേതാണെങ്കിലും മനുഷ്യരുടേതാണെങ്കിലും. പ്രായംകൊണ്ട് ശിശുവായിത്തീരാന്‍ പറ്റില്ലെങ്കിലും മനസ്സുകൊണ്ട് ശിശുഭാവം ഉള്‍ക്കൊണ്ട്  ജീവിക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.