സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം പത്താം വെള്ളി നവംബർ 01 ലൂക്കാ 11: 45-54 പ്രീശർക്കും നിയമജ്ഞർക്കും ദുരിതം

യേശു, പ്രീശരെയും നിയമജ്ഞകരെയും പേരെടുത്തു പറഞ്ഞു വിമർശിക്കുന്ന വചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. ‘അവർക്ക് ദുരിതം’ എന്നാണ് യേശു പറയുന്നത്. യേശു പറയുന്ന ഒരു വാക്യം ഇങ്ങനെയാണ്: “നിങ്ങള്‍ വിജ്ഞാനത്തിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു.”

പ്രീശരും നിയമജ്ഞരും നന്മ ചെയ്യുന്നില്ല എന്നു മാത്രമല്ല, മറ്റുള്ളവരെ നന്മ ചെയ്യാൻ അനുവദിക്കുന്നുമില്ല. സ്വയം നന്മ ചെയ്യാതിരിക്കുകയും മറ്റുള്ളവരെ നന്മ ചെയ്യുന്നതിൽനിന്നും തടയുകയും ചെയ്യുന്നത് എത്രയോ അപകടകരമാണ്. ഈ വചനം നമ്മെ ഓരോരുത്തരെയും സ്വന്തം ജീവിതത്തിലേക്കു തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കണം. പ്രീശരുടെയും നിയമജ്ഞരുടെയും ഈ മനോഭാവം നമുക്കുണ്ടോ? ഉണ്ടെങ്കിൽ നമ്മെ നോക്കിയും യേശു, ‘നിങ്ങൾക്കു ദുരിതം’ എന്നു പറയും. അങ്ങനെയാകാതിരിക്കട്ടെ നമ്മുടെ ജീവിതം. നമ്മൾ നന്മ ചെയ്യുക; മറ്റുള്ളവരെ നന്മ ചെയ്യാൻ പ്രേരിപ്പിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.