സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം പത്താം ബുധൻ ഒക്ടോബർ 30 മർക്കോ. 13: 1-8; 21-23 പലരും എന്റെ നാമത്തിൽവന്ന് അനേകരെ വഞ്ചിക്കും

“യേശു അവരോടു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. ഞാനാണ് എന്നുപറഞ്ഞ് പലരും എന്റെ നാമത്തില്‍ വരും. അവര്‍ അനേകരെ വഴിതെറ്റിക്കും.” യേശുവിൽ വിശ്വസിക്കുന്ന എല്ലാവരും എല്ലാ കാലത്തും ഓർത്തിരിക്കേണ്ട ഒരു മുന്നറിയിപ്പാണ് യേശു നൽകുന്നത്. യേശുവിന്റെ നാമത്തിൽവന്ന് വഴിതെറ്റിക്കുന്നവരെ സൂക്ഷിക്കണം എന്നാണ് വചനത്തിലൂടെ അവിടുന്ന് പറയുന്നത്.

സഹനങ്ങളുടെയും വേദനകളുടെയും കാലത്ത് ആശ്വാസം തേടി മനുഷ്യർ അലയും. എവിടെനിന്നും ആശ്വാസം ലഭിക്കുന്നുവോ അവിടേക്ക് അവർ യാത്രയാകും. അവിടെയാണ് ശ്രദ്ധ പുലർത്തേണ്ടത്. അഭയം തേടിച്ചെല്ലേണ്ടത് യേശുവിലേക്കാണ്, അല്ലാതെ യേശുവിന്റെ നാമത്തിൽ വരുന്ന വ്യാജന്മാരുടെ അടുത്തേക്കല്ല. വ്യാജന്മാരെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അതിന് തുടർച്ചയായ പ്രാർഥനയും വിവേകവും ആവശ്യമാണ്. എന്നുമാത്രമല്ല, നമ്മുടെ വാക്കുകളിലൂടെയോ, ചെയ്തികളിലൂടെയോ മറ്റുള്ളവരെ വഴിതെറ്റിക്കാതിരിക്കാനും നമുക്കു ശ്രദ്ധിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.