സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം എട്ടാം വെള്ളി ഒക്ടോബർ 18 മത്തായി 24: 43-51 നിങ്ങൾ ഒരുങ്ങിയിരിക്കുവിൻ

“അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.” ഈ വചനം നമുക്കെല്ലവര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്. ഏതു സമയവും യജമാനന്റെ വരവ് പ്രതീക്ഷിച്ച് വിശ്വസ്തതയോടെ കടമകള്‍ നിര്‍വഹിക്കുന്ന ഭൃത്യനെപ്പോലെ ആയിരിക്കണം നമ്മള്‍. യജമാനൻ ഏല്പിച്ച നിയോഗം അതിന്റെ പൂർണ്ണതയിൽ സദാസമയവും നിർവഹിക്കുന്നവനാണ് വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ. അങ്ങനെ ചെയ്യാത്തവരെ യജമാനൻ ശിക്ഷിക്കുകയും കപടനാട്യക്കാരുടെകൂടെ തള്ളുകയും ചെയ്യുന്നു.

ദൈവം ഓരോ നിയോഗം ഏല്പിച്ച് ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നവരാണ് നാം ഓരോരുത്തരും. ആ നിയോഗത്തിൽ നമ്മൾ എത്രമാത്രം വിശ്വസ്തരാണെന്നു ധ്യാനിക്കുക ഉചിതമാണ്. അതോ കപടനാട്യക്കാരാണോ നമ്മൾ? ദൈവം ഏല്പിച്ച നിയോഗം തന്നെയാണോ ചെയ്യുന്നത് എന്ന് അവൻ ഏതു നിമിഷവും പരിശോധിച്ചേക്കാം. ആ പരിശോധനയിൽ നമ്മൾ പരാജയപ്പെടാതിരിക്കട്ടെ. എപ്പോഴും ഒരുക്കമുള്ളവരായിരിക്കാന്‍ നമുക്കു ശ്രമിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.