സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം എട്ടാം ബുധൻ ഒക്ടോബർ 16 മർക്കോ. 13: 24-31 മനുഷ്യപുത്രന്റെ ആഗമനം

യേശു ഈ കാര്യങ്ങൾ പറയുന്നത് നമ്മെ ഭയപ്പെടുത്താനല്ല, മറിച്ച് ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്താനാണ്. അവന്റെ ആഗമനദിനം നീതിമാന്മാർക്ക്  സന്തോഷത്തിന്റെ ദിവസമാണ്. എങ്കിലും ആ നിഗൂഢദിനം വരുമ്പോൾ ശിക്ഷിക്കപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഉപരിപ്ലവമായ ഒരു ജീവിതത്തിനുപകരം ജാഗ്രതയോടെ ജീവിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്‌.

ജാഗ്രത വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാരണം, നാം അവനിലേക്കു വിളിക്കപ്പെടുന്ന ദിവസമോ, മണിക്കൂറോ നമുക്കറിയില്ല. എന്നാൽ, നാം അവന്റെ വാക്കുകൾ ഹൃദയത്തിലെടുക്കുകയും യാത്രയിൽ അവനോടു ചേർന്നുനിൽക്കുകയും ചെയ്യുന്നുവെങ്കിൽ നമ്മൾ ഭയപ്പെടേണ്ടതില്ല. ലോകാവസാനംവരെ അവൻ നമ്മോടൊപ്പമുണ്ട് എന്ന വിശ്വാസത്തിൽ ജീവിതയാത്ര ജാഗ്രതയോടെ തുടരുകയാണ് നമ്മൾ ചെയ്യേണ്ടത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.