സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം അഞ്ചാം വെള്ളി സെപ്റ്റംബര്‍ 27 മത്തായി 9: 35-38 നന്മ ചെയ്ത് ചുറ്റിസഞ്ചരിച്ച ഈശോ

നന്മ ചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ച ഈശോയെ ഇന്നത്തെ വചനത്തില്‍ നമ്മള്‍ കാണുന്നു. ഈ ആഹ്വാനം, യേശു ചെയ്തതുപോലെയുള്ള മൂന്നുകാര്യങ്ങളിലേക്ക് നമ്മെ നയിക്കേണ്ടതാണ്. ഒന്ന്, യേശു കണ്ടതുപോലെ കാണുക. രണ്ട്, യേശു മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുക. മൂന്ന്, യേശു ചെയ്തതുപോലെ ചെയ്യുക.

ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ആ മനുഷ്യരുടെ വലിയ ആവശ്യം അവന്‍ കണ്ടു. കൊയ്‌തെടുക്കാത്ത വിളവ് അവന്‍ കാണുന്നു. ആത്മീയമായി നമ്മളും ഇതുപോലെയാണ് നമുക്കു ചുറ്റുമുള്ള ലോകത്തെ കാണേണ്ടത്. കണ്ടുകഴിഞ്ഞപ്പോള്‍ അവരുടെമേല്‍ അവന് അനുകമ്പ തോന്നുകയാണ്. അവരോട് അരിശമല്ല, അനുകമ്പയാണ് അവനു തോന്നുന്നത്. അനുകമ്പയില്‍നിന്ന് അവര്‍ക്കുവേണ്ടിയുള്ള കര്‍മ്മങ്ങളിലേക്ക് അവന്‍ പ്രവേശിക്കുകയാണ്. ഈ മൂന്നു കാര്യങ്ങളും നമ്മുടെ അനുദിനജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടവരാണ് നമ്മള്‍. അപ്പോഴേ, നമ്മുടെ അനുഗമനം പൂര്‍ത്തിയാവുകയുള്ളൂ. നന്മ ചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ച ഈശോയെയാണ് നമ്മളും അനുഗമിക്കുന്നത് എന്നോര്‍മ്മിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.