സീറോ മലബാർ ശ്ലീഹാക്കാലം ഏഴാം വ്യാഴം ജൂലൈ 04 മത്തായി 16: 1-12 ഈശോയെ പരീക്ഷിക്കുന്ന ഫരിസേയരും സദുക്കായരും

ഫരിസേയരും സദുക്കായരും തങ്ങൾക്ക് സ്വർഗത്തിൽനിന്നും ഒരടയാളം നൽകണമെന്ന് ഈശോയോട് ആവശ്യപ്പെടുന്നു. ഈശോയെ പരീക്ഷിക്കാനാണ് യഥാർഥത്തിൽ അവർ അടയാളം ആവശ്യപ്പെടുന്നത്. ദൈവം സ്വർഗത്തിൽനിന്നും നൽകിയ ഏറ്റവും വലിയ അടയാളമായ ഈശോയെ കാണാൻ അവർക്കു സാധിക്കുന്നില്ല. ഈശോ അവരുടെ ഒപ്പമുള്ളപ്പോൾപ്പോലും അവർക്കതിനു കഴിയുന്നില്ല. ആത്മീയാന്ധത ബാധിച്ച അവർ വീണ്ടും അടയാളം ആവശ്യപ്പെടുന്നു.

നമ്മളും പലപ്പോഴും ഇതുപോലെയാണ്. വിശുദ്ധ കുർബാനയിൽ ഈശോ എപ്പോഴും നമ്മുടെ കൂടെയുണ്ടെങ്കിലും, പല സാഹചര്യങ്ങളിലും നമ്മൾ പിന്നെയുംപിന്നെയും അടയാളങ്ങൾ ആവശ്യപ്പെടുകയാണ്. ദൈവപിതാവിന്റെ സ്‌നേഹത്തിന്റെ ഏറ്റവും വലിയ അടയാളമായ ഈശോ എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന അടിയുറച്ച വിശ്വാസത്തിൽ നമുക്ക് ജീവിതം മുൻപോട്ടു നയിക്കാം. ദൈവത്തെ പരീക്ഷിക്കുന്നവരാകാതെ, ദൈവത്തെ പിഞ്ചെല്ലുന്നവരാകാം.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.