സീറോ മലബാര്‍ ശ്ലീഹാക്കാലം ഏഴാം ചൊവ്വ ജൂലൈ 02 യോഹ. 3: 1-12 ജലത്താലും ആത്മാവിനാലുമുള്ള ജനനം    

ഇസ്രായേലിലെ ഒരു ഗുരുവായ നിക്കൊദേമോസിനോട് ഈശോ പറയുന്നത്, ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കണം എന്നാണ്. നിക്കൊദേമോസിൽ നന്മയും ഈശോയെ അറിയാനും അംഗീകരിക്കാനുമുള്ള മനസുമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിലുള്ള നന്മയും അറിവും മാത്രം പോരായിരുന്നു ദൈവരാജ്യപ്രവേശനത്തിന്. അതിന് ഈശോയിലുള്ള പുതുജനനം കൂടി ആവശ്യമാണ്.

ക്രിസ്തുവിൽ ജനിക്കുക, അവനിൽ ജീവിക്കുക എന്നതാണ് ദൈവരാജ്യപ്രവേശനത്തിന് നമ്മെയും അർഹരാക്കുന്നത്. നമ്മിലും നന്മയും സ്നേഹവുമൊക്കെ ഒരളവുവരെ ഉണ്ടായിരിക്കാം. പക്ഷേ, അതു പോരാ. ഈശോയിലുള്ള പുതുജനനം – ജലത്താലും ആത്മാവിനാലും – നമുക്ക് ആവശ്യമാണ്. അത് നമുക്കുണ്ടോ എന്നറിയാൻ സ്വന്തം ജീവിതം പരിശോധിക്കുക. നമുക്കു നൽകപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ ദൈവസ്നേഹം ചൊരിയപ്പെടുന്നു. നമ്മിലേക്കു വര്‍ഷിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങള്‍ ശ്രദ്ധിക്കുകയും ആത്മാവിനാൽ ജീവിക്കുകയും ചെയ്യാന്‍ നമുക്കു ശ്രമിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.