
ജീവിതത്തില്‍ നമ്മള്‍ പുലര്‍ത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ടു പാഠങ്ങളാണ് എമ്മാവൂസ് അനുഭവങ്ങളിലൂടെ ഈശോ നമ്മെ പഠിപ്പിക്കുന്നത്. ഒന്ന്, അപ്പം മുറിക്കലാണ്. അപ്പം മുറിക്കുമ്പോഴാണ് അവരുടെ കണ്ണുകള്‍ തുറക്കപ്പെടുന്നത് (31). നമ്മുടെ ജീവിതത്തിലും കണ്ണുകള്‍ തുറക്കണമെങ്കില്‍, വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തം പരമപ്രധാനമാണെന്ന് നമ്മള്‍ മനസ്സിലാക്കണം. രണ്ട്, വചനം വായിക്കലാണ്; ശ്രവിക്കലാണ്. ഈശോ വഴിയില്‍വച്ച് ശിഷ്യരോടു സംസാരിച്ചപ്പോള്‍ അവരുടെ ഹൃദയം ജ്വലിച്ചിരുന്നു (32).
നമ്മുടെയും ഹൃദയം ജ്വലിക്കണമെങ്കില്‍ നമ്മള്‍ വചനം വായിക്കുന്നവരും ശ്രവിക്കുന്നവരും പാലിക്കുന്നവരുമായിരിക്കണം. ഈ രണ്ടു പാഠങ്ങളും ക്രൈസ്തവജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ്.
ഫാ. ജി. കടൂപ്പാറയില്‍ MCBS