
പരിശുദ്ധാത്മാവിന്റെ തുടര്‍സാന്നിധ്യമാണ് ഈശോ ശിഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇന്നത്തെ ശിഷ്യരായ നമ്മോടും യേശു ഇതു തന്നെയാണ് അരുള്‍ചെയ്യുന്നത് – നിങ്ങള്‍ അസ്വസ്ഥരാകേണ്ട; ഭയപ്പെടുകയും വേണ്ട.
അസ്വസ്ഥതയും ഭയവും ജനിപ്പിക്കുന്ന നിരവധി കാര്യങ്ങളുടെ മധ്യത്തിലാണ് നാം ജീവിക്കുന്നത്; അത്തരം സന്ദര്‍ഭങ്ങളിലൂടെയാണ് കടന്നുപോകേണ്ടേതും. അവിടെയെല്ലാം ഭയപ്പെടാതെ, അസ്വസ്ഥരാകാതെ മുന്നേറാന്‍ പരിശുദ്ധാത്മാവിന്റെ സഹായം നമുക്കു ലഭിക്കും. അതിന് ആത്മാവിനോട് തുറവിയുള്ളവരായിരിക്കണം എന്നുമാത്രം. യേശുവിലുള്ള വിശ്വാസത്തില്‍, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ദൈവത്തില്‍ ആശ്രയിച്ചാണ് നമ്മുടെ ജീവിതയാത്രയെങ്കില്‍ അല്‍പം പോലും നമ്മള്‍ ഭയപ്പെടേണ്ട ആവശ്യമില്ല. കര്‍ത്താവ് നമ്മുടെ കൂടെയുണ്ടെങ്കില്‍, ആര്‍ക്ക് നമുക്ക് എതിര് നില്‍ക്കാനാകും?
ഫാ. ജി. കടൂപ്പാറയിൽ MCBS