
സദാ ജാഗരൂകത, ശ്രദ്ധാപൂർവം ഉണർന്നിരിക്കുക എന്നത് ആത്മീയജീവിതത്തിന്റെ ആദ്യപാഠമാണ്. ഒരുവന്റെ ജീവിതകാലം മുഴുവൻ ഉണർവുള്ളവനായിരിക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമായി തോന്നിയേക്കാം. എന്നാൽ, ആത്മീയമായി ഉണർന്നിരിക്കുക എന്നത് അത്യാവശ്യമാണ്. “ശ്രദ്ധാപൂര്‍വം ഉണര്‍ന്നിരിക്കുവിന്‍. സമയം എപ്പോഴാണെന്ന് നിങ്ങള്‍ക്ക് അറിവില്ലല്ലോ” (33) എന്നാണ് ഈശോ പറയുന്നത്.
പ്രാർഥനയിലും പഠനത്തിലും തൊഴിലിലും ബന്ധങ്ങളിലും സഹനങ്ങളിലും സന്തോഷവേളകളിലും രോഗാവസ്ഥകളിലും ഒരുവൻ ക്രിസ്തുവിനുവേണ്ടി ഉണർന്നിരിക്കണം. ഇത്തരം വേളകളിലെ ഉണർവില്ലായ്‌മയാണ് ആത്മീയജീവിതത്തെ പരാജയപ്പെടുത്തുന്നത്. ഉണർന്നിരിക്കുന്നവരുടെ മുമ്പിൽ ക്രിസ്തു പ്രകാശമായും പ്രചോദനമായും ഉദിച്ചുയരുമെന്നത് തർക്കമില്ലാത്ത കാര്യമാണ്.
ഫാ. ജി. കടൂപ്പാറയിൽ MCBS