
മുറിവേറ്റ ഒരുവനെ കണ്ടപ്പോള്‍ സമരിയാക്കാരന്‍ മറുവഴിയെ പോവുകയോ, അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടു നില്‍ക്കുകയോ, വിമര്‍ശിക്കുകയോ അല്ല ചെയ്തത്; പകരം അവനെ ശുശ്രൂഷിക്കുകയാണ് – ജീവനിലേക്കു തിരികെ കൊണ്ടുവരികയാണ്.
ജീവിതയാത്ര ചെയ്തുകൊണ്ടിരിക്കുന്ന സമരിയാക്കാരനു സമമാണ് നമ്മളും. വ്യത്യസ്തങ്ങളായ രീതിയില്‍ മുറിവേറ്റവരെ യാത്രാമധ്യേ കാണുമ്പോള്‍ ഏതു രീതിയിലാണ് നമ്മള്‍ പ്രതികരിക്കുന്നത്? വീണുകിടക്കുന്നവനെ വീണ്ടും വേദനിപ്പിക്കുകയും നൂലാമാലകള്‍ക്കിടയിക്കു വലിച്ചെറിയുകയും ധാര്‍മ്മികപ്രസംഗങ്ങള്‍ നടത്തുകയുമാണോ നമ്മള്‍ ചെയ്യുന്നത്? ഒരേയൊരു കാര്യം ചെയ്യാനാണ് ഈശോ പറയുന്നത് – “നീയും പോയി അതുപോലെ ചെയ്യുക.” എന്നുവച്ചാല്‍, കരുണ ചെയ്യുക എന്നർഥം.
ഫാ. ജി. കടൂപ്പാറയില്‍ MCBS