മനുഷ്യപുത്രനായ യേശു നിമിത്തം ദ്വേഷവും അവഹേളനവും തിരസ്ക്കരണവും ഏല്‍ക്കേണ്ടിവരുന്നത് ഭാഗ്യമാണെന്നാണ് യേശു പഠിപ്പിക്കുന്നത് (6: 22-23).
യേശുവിനെ പിഞ്ചെല്ലുന്നതു നിമിത്തം, അവന്റെ ജീവിതവീക്ഷണം സ്വീകരിക്കുന്നതു നിമിത്തം, അവന്റെ മൂല്യങ്ങള്‍ അനുസരിച്ചു ജീവിക്കുന്നതു നിമിത്തം നീ ചിലപ്പോള്‍ ഔട്ട് ഡേറ്റ്ഡും അപ്രായോഗികനുമായി പുറന്തള്ളപ്പെടാം. എന്നാലും അത് ഭാഗ്യമായി കരുതണം. കാരണം സര്‍വര്‍ക്കും നീ സ്വീകാര്യനാണോ എന്നതല്ല പ്രധാനം, മറിച്ച് യേശുവിനെ നീ അനുകരിക്കുന്നുണ്ടോ എന്നതാണ് നിന്റെ ജീവിതഭാഗ്യത്തിന്റെ മാനദണ്ഡം.