സീറോ മലങ്കര മാർച്ച് 28 വെള്ളി മര്‍ക്കോ. 9: 33-37 സ്വര്‍ഗരാജ്യത്തിലെ വലിയവന്‍

ആരാണ് വലിയവന്‍ എന്നതാണ് ശിഷ്യരുടെ തര്‍ക്കം (9:34). എല്ലാ തര്‍ക്കങ്ങളുടെയും ഹൃദയം ഇതാണ് – ഞാനാണ് വലിയവന്‍ എന്ന ചിന്ത; ഞാനാണ് ശരി എന്ന വാദം. പോരാ, മറ്റുളളവരെല്ലാം തെറ്റാണെന്ന ബോധ്യവും.

നിന്റെ സ്‌നേഹബന്ധങ്ങളിലും നിന്റെ വീട്ടിലും വഴക്കുണ്ടാകുന്നതിന്റെ മൂലകാരണമിതാണ്; ഞാനാണ് വലിയവനെന്ന ചിന്ത. എങ്കില്‍ സമാധാനവും സ്‌നേഹവും ഉണ്ടാകാനുളള മാര്‍ഗം എന്താണ്? അല്‍പം താഴാനും ശുശ്രൂഷിക്കാനുമുളള മനസ്സ് (9:35).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.