
അവകാശവാദങ്ങള്‍ മുഴക്കുന്നതില്‍ മുന്നിട്ടുനിൽക്കുന്നവരാണ് നാം ഓരോരുത്തരും. ശതാധിപന്‍ പറഞ്ഞു: ”നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല.” യോഗ്യതകളുടെയും പാരമ്പര്യത്തിന്റെയും പ്രശസ്തിയുടെയും കെട്ടഴിച്ച് അര്‍ഹതയില്ലാത്തതുപോലും അവകാശമാക്കുന്നവരുടെ ഈ കാലഘട്ടത്തില്‍, തന്റെ അയോഗ്യതയെ ഏറ്റുപറയുന്ന ശതാധിപന്റെ മനസ്സാണ് വിശ്വാസജീവിതത്തിന്റെ മാതൃകയാകേണ്ടത്.