സീറോ മലങ്കര ഫെബ്രുവരി 07 യോഹ. 12: 1-11 സമർപ്പണം

തൈലത്തിന്റെ പരിമളംകൊണ്ട് വീട് നിറഞ്ഞു എന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ അത്, മറിയത്തിന്റെ സമര്‍പ്പണത്തിന്റെ പരിമളമായിരുന്നു.

ഒരു വ്യക്തി തന്നെത്തന്നെ പൂര്‍ണ്ണമായി ക്രിസ്തുവിനു സമര്‍പ്പിക്കുമ്പോള്‍ അവന്റെ ജീവിതം മറ്റുള്ളവര്‍ക്കു സുഗന്ധം നല്‍കുന്നു. ആ സമര്‍പ്പണം പൂര്‍ത്തിയാക്കാതെ വരുമ്പോള്‍ ചിലപ്പോള്‍ ദുര്‍ഗന്ധമുണ്ടാവുകയും ചെയ്യുന്നു. നമുക്കു ചിന്തിക്കാം, നമ്മളായിരിക്കുന്ന ഇടങ്ങളില്‍ പരിമളം പരത്തുന്ന രീതിയില്‍ നമ്മുടെയൊക്കെ സമര്‍പ്പണവഴികളില്‍ നാം പ്രതിബദ്ധരാണോ എന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.