![Flowers-5](https://i0.wp.com/www.lifeday.in/wp-content/uploads/2017/11/Flowers-5.jpg?resize=640%2C480&ssl=1)
മനുഷ്യപുത്രന്‍ വരുന്ന സമയം അറിയില്ല. അതിനാല്‍ എപ്പോഴും ജാഗ്രതയോടെ ആയിരിക്കണമെന്നാണ് യേശുവചനം (24:42). അറിവില്ലായ്മ നിന്നെ അലസതയിലേക്കല്ല നയിക്കേണ്ടത്, മറിച്ച് വലിയ ഉത്തരവാദിത്വത്തിലേക്കാണ്.
നിന്റെ പരിമിതികള്‍ നിനക്കു മുമ്പില്‍ വലിയ ഉത്തരവാദിത്വങ്ങളാണ് തുറന്നിടുന്നത്. അത് തിരിച്ചറിയുന്നവനാണ് രക്ഷിക്കപ്പെടുന്നത്. നിന്റെ കുറവുകളെയും പരിമിതികളെയും രക്ഷയുടെ ദൈവികമാര്‍ഗങ്ങളായി കാണാന്‍ നിനക്കാവുന്നുണ്ടോ?