പരസ്യജീവിതത്തിനൊടുവില്‍ ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകുന്ന ഈശോ, തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള കരുതല്‍ വ്യക്തമാക്കുന്നു. അവരുടെ ചുറ്റും ശത്രുക്കള്‍ നിലയുറപ്പിക്കുമെന്നും ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയെന്നത് ഒരു ദൈവനിയോഗം എന്നപോലെ അവര്‍ അനുഷ്ഠിക്കുമെന്നും ഈശോ പ്രവചിക്കുന്നു. ഈശോ അനുഭവിച്ച പീഡകളില്‍ അവിടുത്തെ ശിഷ്യരും അഭിമാനത്തോടെ പങ്കുചേരണം.