വെറുതെയിരിക്കുന്നവനും അലസമാനസനും സ്വപ്നം കാണാന്‍ കഴിയാത്ത ഇടമാണ് സ്വര്‍ഗരാജ്യം. നിരന്തരവും അക്ഷീണവും വിരസവുമായ ഒരു അന്വേഷണത്തിനൊടുവില്‍ നമ്മുടെ ആത്മാവില്‍ വിളയേണ്ട ചൈതന്യമാണ് ദൈവം.
ചോദിക്കുന്നവനേ ഉത്തരമുള്ളൂ. മുട്ടുന്നവന്റെ മുമ്പിലേ വാതിലുകള്‍ തുറക്കപ്പെടൂ. അന്വേഷിക്കുന്നവനേ ദര്‍ശനസുകൃതം ലഭിക്കുന്നുമുള്ളൂ.