“ഉള്ളവനു നല്കപ്പെടും; അവന് സമൃദ്ധി ഉണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും” (25,29).
നമ്മുടെ മനസ്സുകളില്‍ ഒരുപാട് അസ്വസ്ഥതകള്‍ തീര്‍ക്കുന്ന വാക്കുകളാണിത്. ആര്‍ക്കും നല്‍കാതെ, ആരോടും പറയാതെ മണ്ണിട്ടുമൂടിയ എത്ര താലന്തുകളാണ് നമുക്കുള്ളത്? ഏതൊക്കെയോ മണ്‍ഖനികളില്‍ മോചനവും കാത്തുകിടക്കുന്ന നമ്മിലെ നന്മയുടെ നിധികള്‍ക്ക് ഇനിയെന്നാണ് ഒരു ശാപമോക്ഷം?