സീറോ മലങ്കര ഡിസംബര്‍ 22 ലൂക്കാ 2: 1-5 ദൈവപദ്ധതിയുടെ പൂര്‍ത്തീകരണം

ആരാധനാക്രമവര്‍ഷത്തിലെ രണ്ടാമത്തെ കാലമായ യല്‍ദാ – ദനഹാക്കാലം തുടങ്ങുന്നത് ഇന്നാണ്. ചരിത്രപുരുഷനായ യേശുവിന്റെ ജനനത്തിന്റെ വിവരണമാണ് ഇന്നത്തെ വചനഭാഗം. യേശുവിന്റെ ജനനത്തിനൊരുക്കമായി യൗസേപ്പിന്റെയും മറിയത്തിന്റെയും ജീവിതത്തില്‍ സംഭവിച്ചത് ലോകചരിത്രവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് വി. ലൂക്കാ.

വിജാതീയ ക്രിസ്ത്യാനിയായ വി. ലൂക്കാ, വിജാതീയ ക്രിസ്ത്യാനികള്‍ക്കുവേണ്ടി എഴുതിയ സുവിശേഷത്തില്‍, യേശുവിന്റെ ജനനം ചരിത്രത്തില്‍ നടന്നതാണെന്ന് സമർഥിക്കുന്നു. എന്നാല്‍, യഹൂദരുടെ പ്രത്യാശയായ രക്ഷകന്‍ ദാവീദിന്റെ പട്ടണത്തില്‍ ജനിക്കുന്നുവെന്ന് എഴുതുകയും ചെയ്യുന്നു. അതുവഴി, യേശു യൂദയാ വംശജനും ദാവീദിന്റെ സന്തതിയുമാണെന്ന് സമര്‍ഥിക്കുന്നു.

ദൈവപദ്ധതിയുടെ പൂര്‍ത്തീകരണം ലോകത്തിലെ അധികാരകിളുടെ നിയമങ്ങളിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നു. ദൈവികനിയമത്തിന് എതിരല്ലാത്ത രാജ്യങ്ങളുടെ നിയമത്തോടുള്ള വിധേയത്വത്തിന്റെ പ്രാധാന്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ചരിത്രത്തെ രണ്ടായി തിരിക്കാനുള്ള ജനനം ചരിത്രത്തിന്റെ ഭാഗമാകുന്നു, ഈ പേരെഴുത്തിലൂടെ. സാമ്രാജ്യങ്ങളും ആധിപത്യങ്ങളും നിയമങ്ങളും വ്യക്തികളും യേശുവിന്റെ ജനനത്തിനായി ഒരുങ്ങുകയായിരുന്നു.

ഫാ. റോബിന്‍ തൈക്കൂട്ടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.