
യോഹന്നാന്‍ സുവിശേഷകന്റെ ഭാഷ്യത്തില്‍, യേശുവിന്റെ മനുഷ്യാവതാര വിവരണമാണ് ഈ വചനഭാഗം. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കൂടിച്ചേരലിന്റെ നിമിഷങ്ങളാണ് ഇത്. സര്‍വ പ്രത്യാശയുടെയും പൂര്‍ത്തീകരണമാണ് ഇത്. സകല മനുഷ്യര്‍ക്കും ദൈവഹിതം ദര്‍ശിക്കപ്പെട്ട സംഭവമാണ് വചനഭാഗം. സീനായ് മലയില്‍ മോശ മാത്രം ദര്‍ശിച്ച മഹത്വം ഇന്ന് എല്ലാവര്‍ക്കും പ്രാപ്യമാണ്. വെളിപാടിന്റെ പൂര്‍ത്തീകരണം മാംസമായ വചനത്തില്‍ സംഭവിച്ചു. വചനം മാംസമാകുന്നു; മാംസം അപ്പമാകുന്നു; നമ്മുടെ ഇടയില്‍ വസിക്കുന്നു.
യേശുവിന്റെ ജനനം ലോകത്തിന് ദൈവത്തിങ്കലേക്കുള്ള പുതിയ ഒരു തുറവിയാണ്. മോശൈക നിയമത്തിലൂടെയുള്ള മനുഷ്യന്റെ ദൈവബന്ധം കൃപയുടെ നിറവിലൂടെ ഇവിടെ പൂര്‍ണ്ണമാക്കപ്പെടുന്നു. മോശയുടെ നിയമത്തിലെ അപൂര്‍ണ്ണത കൃപയുടെ പൂര്‍ണ്ണതയിലൂടെ, തന്റെ ഏകജാതനിലൂടെ പിതാവായ ദൈവം നല്‍കുകയാണ്. ഏകജാതനാണ് ദൈവത്തെ കാണാനുള്ള മാര്‍ഗം, ഏകജാതനുമായുള്ള നമ്മുടെ ആത്മത്തിന്റെ ഗാഢബന്ധം.
ഫാ. റോബിന്‍ തൈക്കൂട്ടത്തില്‍