കുറേനാള്‍ കൈവശം വച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കും വന്നുപോകുന്ന തെറ്റിധാരണയാണ്, ഞാന്‍ ഒടേക്കാരനാണ് എന്ന ചിന്ത. ഇതാണ് ഏറ്റവും വലിയ അപകടവും. നീ ഒന്നിന്റെയും ഒടേക്കാരനല്ല; ആരുടെയും യജമാനനുമല്ല.
നിന്റെ ജീവിതപങ്കാളിയുടെയും മക്കളുടെയും പോലും ഒടേക്കാരന്‍ നീയല്ല. മറിച്ച് നീ വെറും കാവല്‍ക്കാരനും ശുശ്രൂഷകനുമാണ്. ഒടേക്കാരന്‍ ദൈവം മാത്രമാണ്. നിന്റെ ജീവന്റെയും സമ്പത്തിന്റെയും കാര്യത്തിലും ഇതുതന്നെയാണ് സത്യം.