സീറോ മലങ്കര ഡിസംബർ 16 ലൂക്കാ 9: 18-20 അഭിപ്രായം

യേശു ശിഷ്യരോട് രണ്ടു ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഒന്ന് യേശുവിനെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം. രണ്ട് അവനെക്കുറിച്ചുള്ള ശിഷ്യരുടെ അഭിപ്രായം (9: 18-20). രണ്ടും തമ്മില്‍ അന്തരമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.

ഇന്നും ഇതു തന്നെയാണ് രീതി. യേശുവിനെക്കുറിച്ച് പൊതുവില്‍ നിലനില്‍ക്കുന്ന അഭിപ്രായവും വിശ്വാസവുമുണ്ട്. എന്നാല്‍ യേശു നിനക്ക് ആരാണ് എന്നതാണ് ഏറ്റവും പ്രധാന കാര്യം. വ്യക്തിപരമായി യേശു നിനക്ക് ആരാണ്? നിന്റെ ജീവിതത്തില്‍ അവന്‍ എങ്ങനെയാണ് ഇടപെടുന്നത്? ഇതാണ് നിന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന അടിസ്ഥാനഘടകം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.