സീറോ മലങ്കര ഏപ്രിൽ 21 മത്തായി 28: 11-15 ശിഷ്യത്വം

ഉത്ഥിതനായ യേശുവിനെ കണ്ടപ്പോള്‍ ശിഷ്യര്‍ പ്രകടിപ്പിക്കുന്നത് രണ്ടു തരം പ്രതികരണങ്ങളാണ്: ചിലര്‍ ആരാധിക്കുന്നു, ചിലര്‍ സംശയിക്കുന്നു. ശിഷ്യത്വത്തിന്റെ അടിസ്ഥാനപരമായ രണ്ട് ഭാവങ്ങളാണ് ആരാധനയും സംശയവും. രണ്ടിന്റെയും വിഷയം യേശുവാണ്.

നിന്റെ ജീവിതത്തില്‍ ഭക്തി (ആരാധന) വന്നു നിറയുമ്പോള്‍ നീ സന്തോഷിച്ചെന്നിരിക്കും. എന്നാല്‍, സംശയം നിന്റെ ഹൃദയത്തില്‍ കാര്‍മേഘങ്ങള്‍ തീര്‍ക്കുമ്പോള്‍ അസ്വസ്ഥനാകരുത്. നീ നടക്കുന്ന ശിഷ്യപാതയുടെ മറ്റൊരു വശമാണത്. സംശയങ്ങളില്‍ യേശുവിലേക്ക് ജീവിതവും ഹൃദയവും തിരിക്കുന്നവനാണ് യഥാര്‍ഥ ശിഷ്യന്‍.