
ഉത്ഥിതനായ ക്രിസ്തുവിനെ മഗ്ദലന മറിയം ദർശിക്കുന്ന സംഭവത്തെ യോഹന്നാൻ സുവിശേഷകൻ വളരെ നാടകീയമായി അവതരിപ്പിക്കുന്ന വചനഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ക്രിസ്തുവിന്റെ ഈ ദർശനത്തെ മഗ്ദലന മറിയം സാക്ഷ്യപ്പെടുത്തുന്നതും ഈ വചനത്തിൽ നാം കാണുന്നു. ഉത്ഥിതനായ ക്രിസ്തുവിനെ ഓർത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന മഗ്ദലനയുടെ അടുക്കലേക്കാണ് ക്രിസ്തു എത്തിച്ചേരുന്നത്.
ജീവിതത്തിൽ ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ടവരാണ് ക്രൈസ്തവരായ നാം. സാക്ഷ്യം നൽകേണ്ടവർ നിരാശയുടെ കണ്ണീർ വീഴ്‌ത്തേണ്ടവരല്ല, മറിച്ച് ക്രിസ്തുവിന് സന്തോഷത്തോടെ സാക്ഷ്യം വഹിക്കുന്നവരും പ്രത്യാശയുടെ വക്തകളാക്കളാകേണ്ടവരുമാണ് നാം. അതിനാൽ വിശ്വാസത്തോടെ നമുക്കും പറയാം, ക്രിസ്തു സത്യമായും ഉയിർത്തേഴുന്നേറ്റിരിക്കുന്നു എന്ന്.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS