
തിരുസഭ ഇന്ന് തിരുനാളുകളുടെ തിരുനാളായ ഉയിർപ്പുതിരുനാൾ ആഘോഷിക്കുകയാണ്. “ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥമാണ്; പ്രസംഗവും വ്യർഥം” എന്ന പൗലോസ് അപ്പസ്തോലൻ പറഞ്ഞുവച്ചിരിക്കുന്നതുപോലെ, ഒരോ ക്രൈസ്തവന്റെയും വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ക്രിസ്തുവിന്റെ ഉയിർപ്പ്.
ക്രിസ്തുവിൻ്റെ ഉയിർപ്പിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരായ നാം ഒരോരുത്തരും. ക്രിസ്തുവിൻ്റെ ഉയിർപ്പ് എൻ്റെ ജീവിതത്തിൽ അനുഭവവേദ്യമാകണമെങ്കിൽ ഉയിർപ്പിലുള്ള എൻ്റെ വിശ്വാസം ആഴപ്പെടണം. ക്രിസ്തുവേ, നിൻ്റെ ഉയിർപ്പിൻ്റെ സാക്ഷിയാകാൻ എന്നെയും അനുഗ്രഹിക്കണെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഏവർക്കും ഈസ്റ്ററിൻ്റെ മംഗളങ്ങൾ നേരുന്നു.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS