
ഇന്ന് പെസഹാത്തിരുനാൾ. ക്രിസ്തു പരിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും പൗരോഹിത്യ സ്ഥാപനത്തിന്റെയുമൊക്കെ ഓർമ്മകൾ കൊണ്ടാടുന്ന ദിനം. “ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ” – തന്റെ ശിഷ്യർക്ക് ക്രിസ്തു നൽകിയ അവസാന ഓർമ്മക്കുറിപ്പാണിത്. ക്രിസ്തു ഗുരുവായിരുന്നിട്ടും ശിഷ്യഗണത്തിന്റെ പാദത്തോളം താഴ്ന്ന് അവരുടെ പാദങ്ങൾ കഴുകിയതുപോലെ ഈ ലോകത്തിൽ നാമും എളിമയുടെ ശുശ്രൂഷകരാകണമെന്ന് ക്രിസ്തു ഓർമ്മപ്പെടുത്തുന്നു.
ഒരു ക്രിസ്ത്യാനി എത്രത്തോളം വളരണമെന്ന ചോദ്യത്തിനുള്ള ക്രിസ്തുവിന്റെ മറുപടിയായിരുന്നു ശിഷ്യരുടെ പാദം കഴുകൽ. ഏതൊരു ക്രൈസ്തവനും എത്തിച്ചേരണ്ടതും വളരേണ്ടതും അത്രമാത്രമാണ്. ഉയരാൻ മത്സരിച്ചോടുന്ന ഈ ലോകത്തിൽ ക്രിസ്തുവേ, നിന്നോളം വളരാൻ എനിക്ക് കൃപയേകണമെ.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS