ലത്തീൻ: ഏപ്രിൽ 15 ചൊവ്വ, യോഹ. 13: 21-33; 36-38 സ്നേഹത്തിന്റെ പാഠം

ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെയും തള്ളിപ്പറഞ്ഞ പത്രോസിനെയും പരാമർശിക്കുന്ന വചനഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. കൂടെ നടന്ന ശിഷ്യരിൽ നിന്നുതന്നെ ക്രിസ്തു അനുഭവിച്ച തിരസ്കരണം അവനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാകണം. എങ്കിലും തള്ളിപ്പറഞ്ഞവനും ഒറ്റിക്കൊടുത്തവനും ക്രിസ്തു തന്നെത്തന്നെ മുറിച്ചുനൽകുന്നു. എന്നിട്ട് ക്രിസ്തു നൽകുന്ന കല്പനയാകട്ടെ, സ്നേഹത്തിന്റെ പുതുപാഠങ്ങളും.

ക്രിസ്തുവിന്റെ പീഡാസഹന-മരണ-ഉത്ഥാനങ്ങളെ ധ്യാനിക്കുന്ന വിശുദ്ധവാരത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ക്രിസ്തു സഹിച്ച ഒരോ പീഡകളും എന്നോടുള്ള സ്നേഹമായിരുന്നു. കാരണം, ദൈവം ഈ ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ഈ വിശുദ്ധവാരം ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ധ്യാനിക്കുന്നതൊടൊപ്പം അവന്റെ സ്നേഹത്തെ അനുഭവിച്ചറിയുന്ന നല്ല ദിനങ്ങളാകട്ടെ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.