
വി. യോഹന്നാന്റെ സുവിശേഷം ഏഴാം അധ്യായം 40 മുതൽ 53 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തുവിന്റെ പ്രബോധനങ്ങളും പ്രവർത്തനങ്ങളും അനുഭവിച്ച ജനങ്ങളും യഹൂദരും, ക്രിസ്തു ആരെന്ന ചോദ്യം ഉന്നയിക്കുന്നു. അതിനെച്ചൊല്ലി ജനങ്ങളുടെയിടയിൽ ഭിന്നതകൾപോലും ഉണ്ടാകുന്നതായി വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചിലർ ക്രിസ്തുവെന്നും ചിലർ പ്രവാചകനെന്നും മറ്റുചിലർ ഇവയെ നിഷേധിച്ചുകൊണ്ടും അവനെപ്പറ്റി സാക്ഷ്യം നൽകുന്നു.
ഒരുതരത്തിൽ പറഞ്ഞാൽ, ക്രിസ്തു എന്ന സത്യത്തെപ്പറ്റി ഇന്നും ഒരു പാട് അന്വേഷണങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട്. കാരണം, അത് കാലത്തിനും മനുഷ്യചിന്തകൾക്കും അതീതമാണ്. ബലഹീനമായ എന്റെ ജീവിതത്തിൽ ക്രിസ്തു എന്ന സത്യദൈവത്തെ വിശ്വാസിക്കാൻ എനിക്ക് എത്രമാത്രം സാധിക്കുന്നുണ്ട്? എത്ര സ്നേഹിച്ചാലും ധ്യാനിച്ചാലും ഒരിക്കലും മതിവരാത്തവനാണ് ക്രിസ്തു എന്നത് കാലവും ലോകവും ഇന്നും വെളിപ്പെടുത്തിത്തരുന്നു.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS