
ക്രിസ്തു ഒരോ അദ്ഭുതപ്രവർത്തികൾ ചെയ്തപ്പോഴും അവന്റെ പ്രവർത്തനങ്ങളെ വിമർശിച്ചും അധികാരത്തെ ചോദ്യം ചെയ്തും യഹൂദരും നിയമജ്ഞരുമെല്ലാം അവന്റെ ചുറ്റും കൂടിയിരുന്നു. ബെത്സയ്‌ദായിലെ തളർവാതരോഗിക്കു രോഗശാന്തി നൽകിയതിനുശേഷവും ഇപ്രകാരമൊരു വിമർശനം അവന്റെമേൽ ഉണ്ടായി. എന്നാൽ ഇന്നത്തെ സുവിശേഷ ധ്യാനവിഷയം, ക്രിസ്തുവിന്റെ അധികാരം, അത് പിതാവ് നൽകുന്ന അധികാരമാണെന്ന് ക്രിസ്തു വ്യക്തമാക്കുന്ന വചനഭാഗമാണ്.
ഒരുതരത്തിൽ ചിന്തിച്ചാൽ, ഇന്നും ക്രൈസ്തവസഭ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ട്. ക്രൈസ്തവ സഭയെയും ക്രൈസ്തവ വിശ്വാസത്തെയുമെല്ലാം ചോദ്യം ചെയ്യുന്ന വിധത്തിൽ പല ശബ്ദങ്ങളും വെല്ലുവിളികളും ഉയരുമ്പോൾ ഒരു ക്രൈസ്തവൻ എന്ന നിലയിൽ ക്രിസ്തുവാണ് എന്റെ ബലം എന്ന് മറക്കാതിരിക്കാം. പല എതിർശബ്ദങ്ങൾ ഉയർന്നപ്പോഴും വെല്ലുവിളികൾ വന്നപ്പോഴും ക്രിസ്തു പിതാവിനോടുള്ള ആഴമായ ബന്ധത്തിൽ അടിയുറച്ചു നിന്നിരുന്നു. ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിൽ ഇളക്കം തട്ടാതെ നല്ല ക്രൈസ്തവനായി നമുക്ക് ജീവിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS