
ക്രിസ്തുവിന്റെ വചനത്തിൽ അടിയുറച്ചു വിശ്വസിച്ച രാജസേവകന് തന്റെ ജീവിതത്തിൽ കൈവന്ന വലിയ അനുഗ്രഹത്തിന്റെ വിവരണമാണ് യോഹന്നാൻ സുവിശേഷം നാലാം അധ്യായം 43 മുതൽ 54 വരെ വിവരിക്കുന്നത്. കർത്താവിൽ ആശ്രയിക്കുന്നവരുടെമേൽ അവൻ നിരന്തരം അനുഗ്രഹങ്ങൾ ചൊരിയുമെന്നതിന് ഏറ്റം ഉദാത്തമായ ഉദാഹരണമാണ് ഈ വചനഭാഗം. ക്രിസ്തു ഗലീലിയിൽ ചെയ്ത രണ്ടാമത്തെ അദ്ഭുതമാണ് ഇതെന്നാണ് വചനം സാക്ഷ്യപ്പെടുത്തുന്നത്.
ജീവിതത്തിലെ, ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾക്കു പോലുമുള്ള യഥാർഥ ഉത്തരം ക്രിസ്തുവാണ്. കർത്താവിൽ വിശ്വസിച്ചവർക്കെല്ലാം അവിടുന്ന് അനുഗ്രഹങ്ങൾ ചൊരിയുന്നതായി വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ നോമ്പുകാലത്ത് ക്രിസ്തുവിലുള്ള എന്റെ ആശ്രയത്വം എപ്രകാരമെന്നു ചിന്തിക്കാം. ദൈവത്തിലുള്ള എന്റെ വിശ്വാസത്തെ കൂടുതൽ ആഴപ്പെടുത്താം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS