
ഇന്ന് തിരുസഭ മംഗളവാർത്താ തിരുനാൾ ആഘോഷിക്കുന്നു. പരിശുദ്ധ മറിയത്തെ ദൂതൻ ദൈവത്തിന്റെ സന്ദേശം അറിയിക്കുമ്പോൾ ‘ഇതെങ്ങനെ’ എന്ന ചിന്തയാണ് അവളെ അസ്വസ്ഥതപ്പെടുത്തുന്നത്. എന്നാൽ മാലാഖയുടെ ഉത്തരം ‘ദൈവത്തിന് എല്ലാം സാധ്യമാണ്’ എന്നുള്ളതാണ്.
ജീവിതത്തിൽ നാം ധ്യാനിക്കേണ്ടതും ഇതുതന്നെ. അസാധ്യമെന്ന് നാം കരുതുന്നതൊക്കെയും ദൈവത്തിനു സാധ്യമാണ് എന്ന് നാം ഓർക്കണം. ദൈവത്തിന്റെ സാധ്യതകൾക്കു മുൻപിൽ നമ്മുടെ ക്ലേശങ്ങളെയും അസ്വസ്ഥതകളയുമൊക്കെ സമർപ്പിക്കാം. സമർപ്പിക്കുന്നവന്റെ മുന്നിൽ ദൈവം കുപകൾ ചൊരിയും.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS