ലത്തീൻ: മാർച്ച് 23 ഞായർ, ലൂക്കാ 13: 1-9 അനുതാപത്തിന്റെ ആവശ്യകത 

വി. ലൂക്കായുടെ സുവിശേഷം 13-ാം അധ്യായം ഒന്നുമുതൽ ഒൻപതു വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. പശ്ചാത്തപിക്കാനും അനുതപിക്കാനും ക്രിസ്തു തന്റെ ജനത്തോട് ആഹ്വാനം ചെയ്യുന്ന വചനഭാഗമാണിത്. ക്രിസ്തു തന്റെ പരസ്യജീവിതം ആരംഭിക്കുന്നതു തന്നെ അനുതപിക്കുവിൻ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന ആഹ്വാനത്തോടെയാണ്. സ്നാപകനും പത്രോസുമെല്ലാം തന്റെ സുവിശേഷപ്രഘോഷണം ആരംഭിക്കുന്നതും ജനത്തെ അനുതാപത്തിലേക്കു സ്വാഗതം ചെയ്തുകൊണ്ടാണ്.

ഈ അനുതാപത്തിലേക്കാണ് ക്രിസ്തു നമ്മെയും ക്ഷണിക്കുന്നത്. അനുതാപത്തിന്റെ ആവശ്യകതയെ കൂടുതൽ മനസ്സിലാക്കിത്തരാൻ അത്തിവൃക്ഷത്തിന്റെ ഉപമയും ക്രിസ്തു ഇവിടെ ഉപയോഗപ്രദമാക്കുന്നു. നമ്മുടെയൊക്കെ ആത്മീയജീവിതത്തിലും ക്രൈസ്തവജീവിതത്തിലുമെല്ലാം ക്രിസ്തു ഒരു പുരോഗതി ആഗ്രഹിക്കുന്നുണ്ട്. ആ ആത്മീയപുരോഗതിയെ ആത്മശോധന ചെയ്യാനും കൂടുതൽ ശാക്തീകരിക്കാനും കുമ്പസാരം എന്ന കൂദാശയും ക്രൈസ്തവരായ നമുക്കുണ്ട്. ആ കൂദാശയിലേക്കുള്ള നമ്മുടെ സമീപനം എപ്രകാരമെന്ന് ചിന്തിക്കാം. അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും മാർഗങ്ങളെ സ്വീകരിച്ചുകൊണ്ട് ക്രിസ്തുവിൽ നല്ല ക്രൈസ്തവരായിത്തീരാൻ നമുക്ക് പരിശ്രമിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്‌ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.