
വി. മത്തായിയുടെ സുവിശേഷം 21-ാം അധ്യായത്തിലെ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയാണ് ഇന്നത്തെ ധ്യാനവിഷയം. കാര്യസ്ഥന്മാർക്ക് വിശ്വസ്തത കുടിയേ തീരൂ എന്ന് പൗലോസ് അപ്പസ്തോലൻ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. ജീവിതത്തിൽ നാമെല്ലാവരും ദൈവത്തിന്റെ ദാസന്മാരാണ്. ഉപമയിലെ കൃഷിക്കാരെപ്പെലെ, യജമാനന്റെ സ്ഥാനം കൈവരിക്കാൻ ശ്രമിച്ചാൽ അധ:പതനം മാത്രമായിരിക്കും പ്രതിഫലം.
ഈ നോമ്പുകാലത്തിൽ ആത്മീയജീവിതത്തെ നവീകരിക്കാൻ നാം പരിശ്രമിക്കുമ്പോൾ എപ്രകാരമാണ് നമ്മുടെ മനോഭാവം എന്ന് ചിന്തിക്കാം. എന്റെ ജീവിതത്തിൽ ദൈവത്തിനുള്ള സ്ഥാനം എത്രമാത്രമെന്ന് ആത്മശോധന ചെയ്യാം. ദൈവത്തെക്കാൾ അപ്പുറം എന്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലും സ്ഥാനമാനങ്ങളോ മറ്റോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതെല്ലാം തകർച്ചയിലേക്ക് അധ:പതിക്കും എന്ന് ഓർക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്‌ക്കൽ MCBS