ലത്തീൻ: ഫെബ്രുവരി 23 ഞായർ, ലൂക്കാ 6: 27-38 ക്രിസ്തുവിന്റെ ജീവിതപാഠങ്ങൾ

വി. ലൂക്കായുടെ സുവിശേഷം ആറാം അധ്യായം 27 മുതൽ 38 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. തിന്മയെ നന്മ കൊണ്ട് ജയിക്കേണ്ടത് എപ്രകാരമാണെന്നാണ് ക്രിസ്തു ഇവിടെ പഠിപ്പിക്കുന്നത്. യഹൂദരുടെ നിയമവും ക്രിസ്തുവിന്റെ നിയമവും തമ്മിലുള്ള വ്യത്യാസത്തെയാണ് ഈ വചനഭാഗം നമുക്കു കാണിച്ചുതരുന്നത്. ശത്രുക്കളെ സ്നേഹിക്കാനും നിങ്ങളെ ദ്വേഷിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാനും ക്രിസ്തു പഠിപ്പിക്കുന്നു. ജീവിതത്തിലെ ഏതു സാഹചര്യത്തിലും വിജയിക്കേണ്ടത് എപ്രകാരമാണെന്ന് ക്രിസ്തു ഈ വചനത്തിലൂടെ പഠിപ്പിക്കുകയാണ്.

ജീവിതത്തിൽ എല്ലാവരെയും സംതൃപ്തിപ്പെടുത്തി ജീവിക്കാൻ നമുക്ക് സാധിച്ചെന്നുവരില്ല. മറ്റുള്ളവർ നമ്മളോട് എങ്ങനെ പെരുമാറിയാലും അവരോട് സ്നേഹത്തോടെ പെരുമാറാൻ ക്രിസ്തു ആഹ്വാനം ചെയ്യുകയാണ് ഇവിടെ. ഒരുപക്ഷേ മറ്റുള്ളവർ നമ്മളെ വേദനിപ്പിച്ചാലും അവരോട് സൗമ്യതയോടെ, സ്നേഹത്തോടെ പെരുമാറാൻ നമുക്കു സാധിക്കണം. അപ്പോഴാണ് ക്രിസ്തു പഠിപ്പിച്ച പ്രാർഥന പോലെ സ്വർഗം ഭൂമിയിൽ സംജാതമാകുന്നത്. ചിലപ്പോൾ ചില പരാജയങ്ങളായിരിക്കും വലിയ സന്തോഷങ്ങളെ നമ്മുടെ ജീവിതത്തിലേക്ക് പകർന്നുതരുന്നത്. ചില വലിയ സന്തോഷങ്ങൾക്കുവേണ്ടി നമുക്കുതന്നെ തോറ്റു കൊടുക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.