
വി. മത്തായിയുടെ സുവിശേഷം പതിനാറാം അധ്യായം 13 മുതൽ 19 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെയാണ് ഈ വചനഭാഗം പരാമർശിക്കുന്നത്. താൻ ആരാണ് എന്നുള്ള ക്രിസ്തുവിന്റെ ചോദ്യത്തിന് പത്രോസ് ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുക “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നാണ്. ഇത് പത്രോസിന്റെ ഒരു വിശ്വാസപ്രഖ്യാപനവും താൻ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു സാക്ഷ്യപ്പെടുത്തലുമാണ്.
ഓരോ ക്രൈസ്തവനും ഒരോ പ്രേക്ഷിതനാണ്. അതിനാൽ ക്രിസ്തുവിനെ പ്രഘോഷിക്കാനും സാക്ഷ്യപ്പെടുത്താനും നമ്മൾ കടപ്പെട്ടിരിക്കുന്നു. പത്രോസ് ശ്ലീഹാ താൻ അടുത്തറിഞ്ഞ ക്രിസ്തുവിന് സാക്ഷ്യം നൽകിയെങ്കിൽ ക്രൈസ്തവരായ നാമും ക്രിസ്തുവിനെ അനുഭവിക്കാനും അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാനും കടപ്പെട്ടിരിക്കുന്നു. തീക്ഷ്ണതയിൽ മാന്ദ്യം സംഭവിക്കാതെ ധീരതയുള്ള ക്രിസ്തുസാക്ഷികളായി നമുക്ക് ജീവിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS