
വി. മർക്കോസിന്റെ സുവിശേഷം ഏഴാം അധ്യായം 31 മുതൽ 37 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ബധിരനും മകനുമായ ഒരുവനെ ക്രിസ്തു സുഖപ്പെടുത്തുന്ന വചനഭാഗമാണിത്. വി. മർക്കോസ് സുവിശേഷകന്റെ സാക്ഷ്യമനുസരിച്ച്, ക്രിസ്തു ഈ അദ്ഭുതപ്രവർത്തി ചെയ്യുന്നത് ദെക്കാപോളിസിൽ വച്ചാണ്. അതായത് പല ദൈവങ്ങളെ ആരാധിച്ചിരുന്ന ഒരു നാട്ടിലാണ് ക്രിസ്തു ഈ അദ്ഭുതപ്രവർത്തി ചെയ്യുന്നത്. താൻ ഏകദൈവമാണെന്നും പിതാവായ ദൈവത്തിൽനിന്നു വന്നവനാണെന്നും ക്രിസ്തു നൽകുന്ന ഒരു സാക്ഷ്യമാണിത്. അവിടെ ക്രിസ്തു ആ മനുഷ്യനു കൊടുക്കുന്നത് അനുഭവസാക്ഷ്യമാണ്. കാരണം, അവിടെ അവനോട് ക്രിസ്തു പറയുന്ന ഏക വാക്ക് ‘എഫ്ഫാത്ത’ എന്നുമാത്രമാണ്.
അനുദിനം ജീവിതത്തിൽ ക്രിസ്തുവിനെ അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് ഓരോ ക്രൈസ്തവനും. പരിശുദ്ധ കുർബാനയായി ക്രിസ്തു അനുദിനം നമ്മുടെയൊക്കെ ജീവിതങ്ങളിലേക്ക് കടന്നുവരുമ്പോൾ അവൻ അനുഭവിക്കാൻ തക്കവിധം എനിക്ക് സാധിക്കുന്നുണ്ടോ എന്ന ചിന്തിക്കുക? അതോ മറ്റു പല സുഖസൗകര്യങ്ങളിൽ അകപ്പെട്ട് ക്രിസ്തുവിനെ മറന്ന് ജീവിക്കുകയാണോ? ക്രിസ്തുവിന്റെ വാക്കുകൾ നമ്മുടെ ചെവികളിലും മുഴങ്ങട്ടെ – എഫ്ഫാത്ത തുറക്കപ്പെടട്ടെ എന്ന വാക്ക്.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS