![Flower-white](https://i0.wp.com/www.lifeday.in/wp-content/uploads/2017/11/Flower-white.jpg?resize=696%2C522&ssl=1)
വി. മർക്കോസിന്റെ സുവിശേഷം ആറാം അധ്യായം 53 മുതൽ 56 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ഈശോയുടെ വചനങ്ങൾ കേൾക്കാനും അവന്റെ സൗഖ്യം തേടാനും അവനെ തേടിയെത്തുന്ന ജനത്തെ നാം വചനത്തിൽ കാണുന്നു. ക്രിസ്തുവാകട്ടെ, അവർക്ക് ആവശ്യമായതിനെയെല്ലാം നൽകുന്നു.
ഈ ലോകജീവിതത്തിൽ ക്രിസ്തുവിനെ തേടേണ്ടവരാണ് നാമും. അതാണല്ലോ ക്രൈസ്തവന്റെ ദൗത്യവും. തന്നെ വിളിക്കുന്നവർക്ക് അവൻ ഉത്തരം നൽകുമെന്നതു തീർച്ച. തന്റെ ജനങ്ങളെ അനുകമ്പയോടെ നോക്കുന്ന ക്രിസ്തുവിനെയും വി. മർക്കോസ് സുവിശേഷകൻ ഇവിടെ കാണിച്ചുതരുന്നുണ്ട്. ഒരോ ക്രൈസ്തവനും തങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ക്രിസ്തുവിലാണ്. അപ്പോഴാണ് പ്രശ്നങ്ങൾക്കുമേലുള്ള പരിഹാരം കണ്ടെത്താൻ സാധിക്കുന്നതും.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS