വി. മർക്കോസിന്റെ സുവിശേഷം ആറാം അധ്യായം ഏഴു മുതൽ 13 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തു തന്റെ ശിഷ്യന്മാരെ പ്രേഷിതപ്രവർത്തനത്തിനായി പറഞ്ഞയയ്ക്കുന്ന വചനഭാഗമാണ് ഇത്. ക്രിസ്തുവിന്റെ പ്രേഷിതൻ സുവിശേഷവേലയ്ക്കായി അയയ്ക്കപ്പെടുമ്പോൾ മറ്റ് സുഖസൗകര്യങ്ങളെക്കാളുപരി ദൈവത്തിൽ ആശ്രയിക്കണമെന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു.
ദൈവത്തിലാശ്രയിച്ച് ദൈവത്തിന്റെ ശുശ്രൂഷ ചെയ്യുന്നവന് ദൈവം എല്ലാം സജ്ജമാക്കിത്തരും. അവിടെ അപ്പത്തെക്കുറിച്ചോ, ധനത്തെക്കുറിച്ചോ, സൗകര്യങ്ങളെക്കുറിച്ചോ ഒന്നും അവൻ ആശങ്കപ്പെടേണ്ട. വിളിച്ചവൻ കൂടെയുണ്ടെന്നും ആവശ്യമുള്ളത് ദൈവത്തിൽ ആശ്രയിക്കുമ്പോൾ അവന് ലഭിക്കുമെന്നും ഈ വചനം നമ്മെ ഓർമ്മപ്പെടുത്തുകയാണ്. ക്രിസ്തുവിൽ വിശ്വാസമർപ്പിച്ച് നമുക്ക് ക്രൈസ്തവജീവിതം തുടരാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS