ഇന്ന് തിരുസഭ വി. ജോൺ ബ്രിട്ടോയുടെ തിരുനാൾ ആഘോഷിക്കുകയാണ്. “ഞങ്ങൾ ക്രിസ്തുവിനെ കാണാൻ ആഗ്രഹിക്കുന്നു.” ക്രിസ്തുവിനെ കാണാൻ കൊതിച്ചെത്തിയ ഗ്രീക്കുകാരുടെ വാക്കുകളാണിവ. വചനത്തിലുടനീളം, ക്രിസ്തുവിനെ കാണാൻ കൊതിച്ചവർക്കെല്ലാം വെറും കാഴ്ച മാത്രമല്ല അവൻ നൽകുന്നത്, മറിച്ച് തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു അനുഭവമായിരുന്നു. ക്രിസ്തുവിനെ കാണാൻ കൊതിച്ച സക്കേവൂസിനും രക്തസ്രാവക്കാരി സ്ത്രീക്കുമെല്ലാം ക്രിസ്തു അനുഭവമായി മാറുന്ന രംഗങ്ങൾ വചനത്തിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അനുദിനം ക്രിസ്തുവിനെ അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മൾ. പരിശുദ്ധ കുർബാനയിലൂടെ ക്രിസ്താനുഭവം സ്വന്തമാക്കുന്നവർ. എന്റെ ജീവിതത്തിൽ ആ ക്രിസ്തുവിനെ എത്രമാത്രം അനുഭവമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് നമുക്ക് ചിന്തിക്കാം. ആ അനുഭവത്തെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനും കടപ്പെട്ടവരാണ്
നാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS