ലത്തീൻ: ജനുവരി 20 തിങ്കൾ, മർക്കോ. 2: 18-22 വിശുദ്ധി സ്വന്തമാക്കാൻ

ഇന്ന് തിരുസഭ ധീര രക്തസാക്ഷിയായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. വി. മർക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായം 18 മുതൽ 22 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. പലപ്പോഴും ചിലതെല്ലാം നേടിയെടുക്കാൻ കുറുക്കുവഴികൾ അന്വേഷിക്കുന്നവരാണ് നമ്മൾ. എന്നാൽ, ആത്മീയജീവിതം കുറുക്കുവഴികളിലൂടെ നേടാൻ സാധിക്കുന്നതല്ല എന്ന് ക്രിസ്തു ഇന്നത്തെ വചനത്തിലൂടെ പഠിപ്പിക്കുകയാണ്. ആത്മീയജീവിതത്തിൽ ജീവിതനവീകരണവും മനസ്സിന്റെ രൂപാന്തകരണവും  അനിവാര്യമാണ്. എങ്കിൽ മാത്രമേ നമ്മുടെ ജീവിതത്തിലേക്ക് വിശുദ്ധി കടന്നുവരികയുള്ളൂ.

നമ്മുടെ ജീവിതത്തിലും മനസ്സിന്റെ നവീകരണവും വിശുദ്ധിയും എത്രമാത്രം സാധ്യമാകുന്നു എന്ന് ചിന്തിക്കാം. വിശുദ്ധമായ ജീവിതത്തെ സ്വന്തമാക്കാൻ കുറുക്കുവഴികൾ തേടാതെ ക്രിസ്തു പറഞ്ഞുതരുന്ന ഇടുങ്ങിയ വഴികളിലൂടെയും കുരിശിന്റെ പാതകളിലൂടെയും നടന്നുനീങ്ങാൻ നമുക്ക് പരിശ്രമിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.