ലത്തീൻ: ജനുവരി 06 തിങ്കൾ, മത്തായി 4: 12-17; 23-25 മാനസാന്തരം

വി. മത്തായിയുടെ സുവിശേഷം നാലാം അധ്യായം 12 മുതൽ 17 വരെയും 23 മുതൽ 25 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തു തന്റെ പരസ്യജീവിതം ആരംഭിക്കുന്ന വചനഭാഗമാണിത്. നമ്മെ എല്ലാവരെയും മാനസാന്തരത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് അവൻ പരസ്യജീവിതം ആരംഭിക്കുന്നത്. അതായത് ഓരോ ക്രൈസ്തവനും സ്വജീവിതത്തിൽ മാനസാന്തരം വരെ ക്രിസ്തുവിന്റെ വഴിയെ ചരിക്കേണ്ടവനാണെന്ന് ഈ വചനഭാഗം നമ്മെ ഓർമപ്പെടുത്തുന്നു.

ദൈവത്തിന്റെ വഴിയേ ചരിക്കുന്ന ഓരോ ക്രൈസ്തവനും സ്വാർഥചിന്തകളെ അകറ്റി ദൈവചിന്തകളെ മാത്രം മനസ്സിൽ സൂക്ഷിച്ച് ദൈവത്തിന്റെ വഴിയിലൂടെ നടക്കേണ്ടവനാണ്. ക്രിസ്തു തന്റെ ശിഷ്യരെ വിളിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ച് അവർ ക്രിസ്തുവിനെ അനുഗമിച്ചു എന്ന് വചനഭാഗം പറഞ്ഞുവയ്ക്കുന്നതും ഈ അടിസ്ഥാനത്തിലേക്കാണ്. ദൈവത്തിന്റെ വഴിയേ ചരിക്കുന്ന നല്ല ക്രൈസ്തവരായി നമുക്കും മാറാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.