ഇന്ന് തിരുസഭ വി. കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുനാൾ ആഘോഷിക്കുകയാണ്. വി. യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം 29 മുതൽ 34 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ‘ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ – ക്രിസ്തു ആര് എന്നതിന് യോഹന്നാൻ സുവിശേഷകന്റെ ഒറ്റവരി ഉത്തരമാണ് ഇത്. മറ്റൊരു തലത്തിൽ പറഞ്ഞാൽ ക്രിസ്തുവിന് സാക്ഷ്യം നൽകാൻ വന്ന സ്നാപകന്റെ നേർസാക്ഷ്യമായിരുന്നു ഇത്.
ക്രിസ്തു എനിക്ക് ആര് എന്ന് ചോദിച്ചാൽ എന്റെ ജീവിതത്തിൽനിന്ന് എനിക്ക് എന്ത് ഉത്തരമാണ് നൽകാനാകുക. ഒരോ ക്രൈസ്തവനും ജീവിതത്തിൽ കണ്ടെത്തേണ്ട ഉത്തരമാണ് ഇത്. എനിക്ക് ക്രിസ്തു ആര്? ആ സാക്ഷ്യമായിരിക്കും ക്രിസ്തുവിനോട് കൂടുതൽ അടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതും.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽMCBS