ലത്തീൻ: ഡിസംബർ 31 ചൊവ്വ, യോഹ. 1: 1-16 വചനം മാംസമായി

വി. യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം ഒന്നു മുതലുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. വചനം മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ വലിയ പ്രവർത്തിയെ യോഹന്നാൻ സുവിശേഷകൻ ഇവിടെ അവതരിപ്പിക്കുകയാണ്. വചനം പറയുന്നു, “അവന്റെ പൂര്‍ണ്ണതയില്‍നിന്ന്  നാമെല്ലാം കൃപയ്‌ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു” എന്ന്.

ദൈവം മനുഷ്യന്റെമേൽ ചൊരിഞ്ഞ കൃപയ്ക്കുമേൽ കൃപയാണ് ക്രിസ്തു. അതിന്റെ ആഘോഷമായിരുന്നല്ലോ ക്രിസ്തുമസ്. ദൈവം മനുഷ്യന്റെ രൂപം ധരിച്ച് മാനവംശത്തിലേക്ക് ഇറങ്ങിവന്നു വസിച്ചപ്പോൾ ആ കൃപയ്ക്കുമേലുള്ള കൃപ മനുഷ്യരിൽ സംജാതമായി. ദൈവത്തിന്റെ ആ എളിമയുടെ മനോഭാവത്തെ നാം ധ്യാനിക്കുമ്പോൾ മാത്രമേ ഈ വചനത്തെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ദൈവത്തിന്റെ ഈ എളിയ മനോഭാവത്തെ സ്വീകരിക്കുന്ന നല്ല വ്യക്തിത്വങ്ങളായി വളരാൻ നമുക്കു പരിശ്രമിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.