ലത്തീൻ: ഡിസംബർ 25 ബുധൻ, ലൂക്കാ 2: 1-14 ക്രിസ്തുമസ്

ഇന്ന് ക്രിസ്തുമസ്. മണ്ണും വിണ്ണും ഒന്നായിത്തീർന്ന സുന്ദരസുദിനത്തിന്റെ ഓർമയാണ് ഇന്ന് ആഘോഷിക്കുന്നത്. വി. ലൂക്കാ സുവിശേഷമനുസരിച്ച്, ക്രിസ്തു പിറന്ന സന്ദേശം ആദ്യം ലഭിക്കുക ആട്ടിടയർക്കാണ്; തങ്ങളുടെ ജീവിതകാലം ആടുകൾക്കായി കാവലിരിക്കുന്ന ആട്ടിടയർക്ക്.

വലിയവനായ ദൈവം മന്നിൽ വന്നു പിറന്നത് ചെറിയവർക്കായാണ് എന്ന് കേട്ടിട്ടില്ലേ. അതുപോലെ ഈ ക്രിസ്തുമസും നമ്മോട് ആഹ്വാനം ചെയ്യുന്നതും അതുതന്നെ. ചെറിയവരാകാൻ, എളിമയുള്ളവരാകാൻ. ഇതു തന്നെയല്ലേ ക്രിസ്തുമസിന്റെ സന്ദേശവും. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം. ജീവിതത്തിൽ ഈ സമാധാനം അനുഭവിക്കണമെങ്കിൽ എളിമയുള്ളവരാകണം. അവരിലാണ് എന്നും സദ്വാർത്തകൾ ഉണ്ടാകുന്നത്, സമാധാനം വന്നു ഭവിക്കുന്നത്.

ക്രിസ്തുമസിന്റെ അനുഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാവട്ടെ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.